കൊറോണ: കൊളച്ചേരിയിലും മയ്യിലും അതിജാഗ്രതാ നിർദേശം

മയ്യിൽ: വിദേശത്തുനിന്ന് വന്നവർ കർണാടകയിലെ കോറോണ രോഗബാധ സ്ഥിരീകരിച്ചവരുമായി വിദേശത്തുവെച്ച് സമ്പർക്കം പുലർത്തിയവരാണെന്ന് ആരോഗ്യവകുപ്പിന് ബോധ്യമായ സാഹചര്യത്തിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കൊളച്ചേരിയിലെ രണ്ടുപേരെ ആസ്പത്രിയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കയാണ്.

കൊളച്ചേരി പഞ്ചായത്തിൽ വിദേശത്തുനിന്നെത്തുന്നവരുടെ പേരുവിവരം അധികൃതരെ അറിയിക്കണമെന്നും 14 ദിവസം വീട്ടിൽ ഐസോലേഷനിൽ നിർബന്ധമായും കഴിയണമെന്നും കൊളച്ചേരി ജെ.എച്ച്.ഐ. അനീഷ് ബാബു അറിയിച്ചു.

മയ്യിൽ പഞ്ചായത്തിൽ കടൂർ, നിരന്തോട് എന്നിവിടങ്ങളിലും കുറ്റ്യാട്ടൂർ പഞ്ചായത്തിൽ പൊറോളം, പള്ളിമുക്ക് എന്നിവിടങ്ങളിലും വിദേശത്തുനിന്നെത്തിയവർ ജാഗ്രതാനിർദേശം പാലിക്കാതിരിക്കുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മയ്യിൽ ഹെൽത്ത് ഇൻസ്പെക്ടർ ഇ.നന്ദകുമാറും അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: