മുഴപ്പിലങ്ങാട് ആളൊഴിഞ്ഞ വീട്ടിൽ മയക്കു മരുന്ന് ഉപയോഗത്തിനിടെ മരിച്ച യുവാവിന്റെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് നാട്ടുകാർ; ദുരൂഹത ഏറ്റി മിഗ്ദാദിന്റെ കൂടെ ഉണ്ടായിരുന്ന കണ്ണൻ എന്ന രാഹുലിന്റെ കോൾ റെക്കോർഡ് പുറത്ത്

എന്റെ പേര് എവിടെയും പറയരുതെന്നും എന്നെ രക്ഷിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള വോയിസ് ആണ് പുറത്തായത്.

അതിനിടെ മിഗ്ദാദിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു. മുഴപ്പിലങ്ങാട് കുളം ബസാറിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വീടുകൾകിടയിലെ ആൾ താമസമില്ലാത്ത പഴയ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഗ്ദാദിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ വശവും വിശദമായി അന്വേഷിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അന്വോഷണച്ചുമതലയുള്ള . എടക്കാട് എസ് ഐ രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു.അമിതമായ ലഹരി ഉപയോഗമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. മിഗ്ദാദിനോടൊപ്പം ഉണ്ടായിരുന്ന മുഴപ്പിലങ്ങാട്ടെ കണ്ണൻ എന്ന രാഹുൽ ഇതേ വിഷയത്തിൽ ഇപ്പോഴും ചികിത്സയിലാണ്. ഇയാൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലാണെന്നാണ് വിവരം.

ഇയാളെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പോലീസ് ഇത് വരെ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിന്റെ പിന്നിൽ രാഷ്ടീയ ഇടപെടൽ നടക്കുന്നതായും സൂചനയുണ്ട്.

അതിനിടെ യുവാവിന്റെ മരണത്തിൽ വിവിധ കോണുകളിൽ നിന്നും വ്യാപക പ്രതിഷേധം ഉയരുകയാണ്.

മുഴപ്പിലങ്ങാട് നിറയെ വീടുകൾക്കിടയിലെ പ്രദേശത്ത് നിന്നും ലഹരി ഉപയോഗം കാരണം യുവാവ് മരിക്കാനിടയായ സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് പ്രശസ്ഥ സാഹിത്യകാരൻ ടി.കെ. ഡി. മുഴപ്പിലങ്ങാട് പറഞ്ഞു: മുഴപ്പിലങ്ങാട് തീരദേശത്ത് ഡ്രൈവ് – ഇൻ-ബീച്ചിൽ രാത്രി അസമയങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു കൊണ്ടിരിക്കുന്നത് അന്വേഷിക്കണമെന്നും അദ്ദേഹം അധികൃതരോടാവശ്യപ്പെട്ടു. തീരദേശത്ത് താമസക്കു ന്ന ഞാനടക്കമുള്ളവർക്ക് ഇതനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ യുവാക്കളെ ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിന് കൂട്ടായ പ്രവർത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ലഹരി വസ്ഥുക്കൾ വിൽപന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം:

മുഴപ്പിലങ്ങാട്: കഴിഞ്ഞ ദിവസം അമിത ലഹരിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് യുവാവ് മരിക്കാനിടയായ സാഹചര്യം സമഗ്രമായ അന്വേഷണം തടത്തി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചുെവരുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും അധികൃതരോടാവശ്യപ്പെട്ടു:

ലഹരി മാഫിയയുടെ തടവറയിൽ ജീവിതം

ഹോമിച്ച ഇരയാണ് ഇന്ന്

മരണപ്പെട്ട മിഖ്ദാദെന്ന്

യൂത്ത് കോൺഗ്രസ്

മുഴപ്പിലങ്ങാട് മണ്ഡലം

കമ്മിറ്റി അഭിപ്രായപ്പെട്ടു.

ലഹരിക്ക് അടിപ്പെട്ട് മരണപ്പെട്ടവരുടെ കഴിഞ്ഞ ഒരു വർഷത്തെ

കണക്കുകൾ പരിശോധിക്കുമ്പോൾ

ഈ മേഖല ലഹരി മാഫിയ

കീഴടക്കിയെന്നത് ആശങ്ക

ഉളവാക്കുന്നു. എടക്കാട്

പോലീസും, എക്സൈസും

ഇക്കാര്യത്തിൽ പൂർണ

പരാജയമാണെന്നും

പ്രസിഡണ്ട് .ടി.കെ. അനിലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന

യോഗം ആരോപിച്ചു.

മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ്

ബീച്ചിലും പരിസരങ്ങളിലും

രാപകൽ ഭേദമില്ലാതെ

മദ്യവും മയക്ക് മരുന്ന്

വില്പനയും നടക്കുന്നു.

ഈ വർഷത്തെ മൂന്നാമത്തെ മരണവും

നാടറിഞ്ഞതോടെ

വീട്ടമ്മമാർ നടുക്കത്തിലാണ്.

ലഹരിക്ക് അടിമകളാവുന്ന

യുവതലമുറയെ രക്ഷിക്കാൻ കക്ഷിരാഷ്ട്രീയം മാറ്റി വെച്ച് സമൂഹമൊന്നാകെ

രംഗത്ത് വരണമെന്നും,

ഇത്തരക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ

ക്കാരെ ജനം നേരിടണമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

യോഗത്തിൽ എ. അർഷാദ്, പി. ജിതിൻ,

പി.കെ.റനീഷ്, സി. അൻസിൽ എന്നിവർ

സംസാരിച്ചു.

ലഹരിക്കടിമപ്പൊട്ട് മാഗ്ദാദ് എന്ന ചെറുപ്പക്കാരന്റെ ദാരുണ മരണം ഞെട്ടലുളവാക്കുന്നതാണെന്ന് മുഴപ്പിലങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.ഹമീദ് മാസ്റ്റർ പറഞ്ഞു ,പ്രദേശത്ത് തഴച്ച് വളരുന്ന ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് ആവശ്യമായ മുൻകരുതലെടുക്കാൻ അധികൃതർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു ഇതിനെതിരെ നടത്തുന്ന എല്ലാ പ്രവർത്തനത്തിനും മുസ്ലിം ലീഗിന്റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു .

മുഴപ്പിലങ്ങാട് പഞ്ചായത്തിൽ അഴിഞ്ഞാടുന്ന ലഹരി മാഫിയയെ അടിച്ചമർത്തണമെന്ന് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പോലിസിന്റ കുറ്റകരമായ നിസംഗതയാണ് പ്രദേശത്ത് ലഹരി മാഫിയകൾക്ക് നിർബാധം പ്രവർത്തിക്കാൻ അവസരമൊരുക്കുന്നത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ലഹരി ഉപയോഗം കാരണം അഞ്ചു പേർ മരണപ്പെട്ടിട്ടും അധികാരികൾ ഗൗരവത്തോടെ ഇടപെടാത്തതിൽ ദുരൂഹതയുണ്ട്. ചില പാർട്ടിക്കാർ ലഹരിസംഘത്തെ തങ്ങളുടെ ഗുണ്ടകളായി കൊണ്ടു നടക്കുന്നതും പ്രശ്നത്തെ വഷളാക്കുകയാണ്. വിദ്യാർഥികളെയും കൗമാരക്കാരെയും ലഹരി മാഫിയകളുടെ കൈകളിൽ നിന്ന് രക്ഷപ്പെടുത്താൻ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സമാധാന ജീവിതത്തിന് ഭീഷണിയായ കഞ്ചാവ് ലോബിയെ അമർച്ച ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

എടക്കാട് – മുഴപ്പിലങ്ങാട് – പ്രദേശത്ത് ലഹരി ഉപയോഗം കാരണം സംഭവിക്കുന്ന യുവാക്കളുടെ മരണത്തിൽ ആശങ്കയുണ്ടെന്നും, ഈ കാര്യത്തിൽ ബന്ധപ്പെട്ടവർ അതീവ ജാഗ്രത കാട്ടണമെന്നും വെൽഫയർ പാർട്ടി മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.എം.കെ.അബ്ദം റഹ്മാൻ, ഹനീഫ, എന്നിവർ ,സംസാരിച്ചു. ഇതിനെതിരെ നടത്തുന്ന ഏത് പ്രവർത്തനത്തേയും പാർട്ടി പിന്തുണക്കുമെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു;പ്രദേശത്തെ രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖരും വിഷയത്തെ അധികൃതർ ഗൗരവത്തിൽ കാണണമെന്നാവശ്യപ്പെട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: