എടക്കാട് മെഡിക്കൽ ഷോപ്പ് ഉടമ ബാബുവിന്റെ വീട് അക്രമിച്ച് ബൈക്ക് കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

എടക്കാട് മെഡിക്കൽ ഷോപ്പ് ഉടമ ബാബുവിന്റെ വീട് അക്രമിച്ചു ബൈക്ക് കത്തിച്ച  കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. എടക്കാട് സ്വദേശിയായ ഭവിലേഷ്, മമ്മാകുന്ന് സ്വദേശിയായ വലീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ വൈകുന്നേരം  റിമാൻഡ് ചെയ്തു . പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ താലപ്പൊലിയുമായി ബന്ധപ്പെട്ട് ബാബുവിന്റെ മകനുമായി കലശത്തിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ വാക്കേറ്റവും ചെറിയ കയ്യേറ്റവുമുണ്ടായെന്നും ഇതിന്റെ ഭാഗമാണ് അക്രമണം നടന്നതെന്നും  ഭവിനേഷ്  സമ്മതിച്ചു. വലീദിനെ ഉച്ചയോടെ കാട്ടാമ്പളിയിൽ നിന്നും സാഹസികമായാണ് എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: