അമ്മായി അമ്മയെ അടിച്ചു തള്ളിയിട്ട മരുമകൾക്കെതിരെ കേസ്.

ശ്രീകണ്ഠാപുരം :മകൻ്റെ വീട്ടിൽ താമസിക്കുന്ന ഭർത്താവിൻ്റെ സുഖവിവരം അന്വേഷിക്കാനെത്തിയവയോധികയെ മരുമകൾ അടിച്ചു തള്ളിയിട്ടതായി പരാതി.ചെങ്ങളായി നെല്ലിക്കുന്നിലെ രാജപ്പൻ്റെ ഭാര്യ വലിയപറമ്പിൽ ശാരദ (71) യെയാണ് മരുമകൾ സിന്ധു (30) മർദ്ദിച്ച ശേഷം തള്ളിയിട്ടത്.ഇക്കഴിഞ്ഞ 18 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം .രാജപ്പൻ്റെ രണ്ടാം ഭാര്യയായ ശാരദ ഭർത്താവിൻ്റെ സുഖവിവരമറിയാനെത്തിയപ്പോഴായിരുന്നു മരുമകളുടെ കയ്യാങ്കളി പ്രയോഗം.
പരിക്കേറ്റ ശാരദയെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വയോധികയുടെ മൊഴിയെടുത്ത പോലീസ് മരുമകൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.