എസ്.എഫ്.ഐ.പ്രവർത്തകനെ ആക്രമിച്ച ഏഴ് പേർക്കെതിരെ നരഹത്യ ശ്രമത്തിന് കേസ്

ആദൂർ :എൽ .ബി.എസ് കോളേജിൽ എം.എസ്.എഫ്.-കെ.എസ്.യു അക്രമത്തിൽ എസ്.ഐ.എഫ് പ്രവർത്തകന് പരിക്കേറ്റു.പരാതിയിൽ ഏഴ് പേർക്കെതിരെ നരഹത്യാശ്രമത്തിന് ആദൂർ പോലീസ് കേസെടുത്തു.എം.എസ്.എഫ്.-കെ.എസ്.യു പ്രവർത്തകരായ റബി, റമീസ് ,ഷാനിദ്, മുബഷീർ, പ്രജ്വൽ, നസി, ഷിബാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മുളിയാറിലെഎൽ.ബി.എസ് കോളേജിലെ അഞ്ചാം വർഷ സെമസ്റ്റർ ഇലക്ട്രോണിക്സ് വിദ്യാർത്ഥി പനയാൽ സ്വദേശി സ്വരാജിനെ (22)യാണ് രാഷ്ട്രീയ വിരോധം വെച്ച് സംഘം ഇന്നലെ വൈകുന്നേരം ആക്രമിച്ചത്.കല്ലുകൊണ്ട് തലക്ക് സാരമായി കുത്തേറ്റതിനെ തുടർന്ന് വിദ്യാർത്ഥിയെ ചെങ്കളയിലെ ഇ.കെ.നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴിയെടുത്ത പോലീസ് അക്രമിച്ചവർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: