ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പോക്സോ കേസിൽ അറസ്റ്റിൽ

0

പഴയങ്ങാടി: .ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പോക്സോ കേസിൽ അറസ്റ്റിൽ .വെങ്ങര സ്വദേശി എം.പി.പ്രകാശനെ (50)യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.ഇ .രാജഗോപാൽ അറസ്റ്റു ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ അഭിഭാഷകൻ മുഖേന ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. തുടർന്ന് കോടതി ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു.കേസന്വേഷണ ചുമതതലയുള്ള പഴയങ്ങാടി ഇൻസ്പെക്ടർ മുമ്പാകെ ഇന്നലെ ഹാജരായ പ്രതിയെ അറസ്റ്റു ചെയ്ത ശേഷം പോലീസ് വൈദ്യ പരിശോധനക്കും വിധേയമാക്കി. മറ്റു ഉപാധികൾക്കൊപ്പംഎല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.നേരത്തെ കേസിലെ മറ്റൊരു പ്രതിയായ മാടായി കോളേജിലെ വിദ്യാർത്ഥിയായ കൗമാരക്കാരനെ കണ്ടെത്തി പോലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കിയിരുന്നു. പീഡനസംഭവം നാട്ടിൽ വിവാദമായതോടെ ചില കേന്ദ്രങ്ങൾ
ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് പോലീസ് രണ്ട് പേർക്കെതിരെ പോക്സോനിയമപ്രകാരം കേസെടുത്തത്.സ്കൂളിൽ ക്ലാസിനെത്തിയ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന സംഭവം പുറത്തായത്.കുട്ടി വീട്ടിൽ തനിച്ചുള്ള സമയത്താണ് ഇവർ കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത് എന്നാണ് പുറത്തു വന്ന വിവരം. പോലീസിനെയോ, ചൈൽഡ് ലൈനിലോ വിവരം അറിയിക്കാതെ ഒതുക്കി തിർക്കാനുള്ള ശ്രമവും നടന്നതായി ആക്ഷേപം ഉയർന്നിരുന്നു കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.ഇതിനിടെ ബാലികയുടെ രഹസ്യമൊഴി പയ്യന്നൂർ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading