ഡോ.എം.വി.വിഷ്ണു നമ്പൂതിരി സ്മാരക ഫോക് ലോർ പുരസ്കാരം കല്ലാറ്റ് മണികണ്ഠ കുറുപ്പിന്

പയ്യന്നൂർ: മൂന്നാമത് ഡോ.എം.വി.വിഷ്ണു നമ്പൂതിരി സ്മാരക ഫോക് ലോർ പുരസ്കാരത്തിന് തൃശൂർ സ്വദേശി കല്ലാറ്റ് മണികണ്ഠ കുറുപ്പ് അർഹനായി. അദ്ദേഹത്തിൻ്റെ ഭദ്രകാളികളമെഴുത്തും, പാട്ടും, അനുഷ്ഠാനങ്ങളും എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം .10,000 രൂപയും ശില്പവുമടങ്ങിയതാണ് പുരസ്കാരം .പുരസ്കാര സമർപ്പണം മാർച്ച് ഒമ്പതിന് നടക്കുന്ന ഡോ.എം.വി.വിഷ്ണു നമ്പൂതിരി അനുസ്മരണ സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുന്നരു മലയാളം വായനാശാല ആൻ്റ് ഗ്രന്ഥാലയവും ഡോ.എം.വി.വിഷ്ണു നമ്പൂതിരി സ്മാരക ലോക് ലോർ പഠനകേന്ദ്രവും വിഷ്ണു മാഷിൻ്റെ കുടുംബ ത്തിൻ്റെ സഹകരണത്തോടും കൂടി നൽകി വരുന്നതാണ് പുരസ്കാരം .ഡോ,ഡോ.രാമന്തളി രവി, എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സംഘാടകരായ സുനിൽ കുന്നരു, പി.വി.നാരായണൻ മാസ്റ്റർ, കെ.പി.സുരേഷ് പണിക്കർ ,കെ.പി.സുനിൽകുമാർ, എം.ശ്രീജ ടീച്ചർ, എം.വി.മുരളീധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.