സിഐടിയു നിലപാട് ട്രേഡ് യൂണിയന്‍ ഐക്യത്തെ തകര്‍ക്കും: ഐഎൻടിയുസി

പയ്യന്നൂര്‍: കാങ്കോലിലെ കാൻസർ രോഗിയായ എം.കെ.രാജനെ ഓട്ടോ ഓടിച്ച് ജീവിക്കാന്‍ സിഐടിയു മെമ്പര്‍ഷിപ്പ് എടുക്കണമെന്ന നിലപാട് ട്രേഡ് യൂണിയൻ ഐക്യത്തെ തകർക്കുന്ന നിലപാടാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ദേശീയ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) ജില്ലാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേശീയ – സംസ്ഥാന തലത്തിൽ ബിജെപിയുടെ തൊഴിലാളി വിരുദ്ധ ദ്രോഹത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ നടന്നുവരികയാണ്. ഇന്ന് നിലനിൽക്കുന്ന ട്രേഡ് യൂണിയനുകളുടെ ഐക്യം തകര്‍ക്കാനേ ഇത്തരം പ്രവണതഉപകരിക്കൂകയുള്ളു. സിഐടിയുവില്‍ അംഗത്വമെടുക്കാന്‍ പറഞ്ഞിട്ടില്ലെന്ന സിഐടിയു നേതാവിന്റെ പ്രസ്താവന കളവാണെന്നും സ്റ്റാന്‍ഡിലെ ചിട്ടവട്ടങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കാനും സ്റ്റാന്‍ഡായി പ്രഖ്യാപിക്കാനുമുള്ള ശ്രമം നീതിയ്ക്ക് നിരക്കാത്തതും നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നതുമാണെന്നും അവർ പറഞ്ഞു. രോഗിയാണെന്ന പരിഗണന പോലും ഇക്കാര്യത്തിൽ നൽകിയില്ല. മൂന്നു മാസം മുമ്പ് സി ഐ ടി യു നേതൃത്വവുമായി ബന്ധപ്പെട്ടിട്ടും പരിഹാരമില്ലാതെ വന്നതിനെ തുടർന്നാണ് പെരിങ്ങോം പോലീസിൽ പരാതി നൽകിയത്. ഊരുവിലക്കും താലിബാനിസവുമാണ് ഇക്കാര്യത്തിൽ സി ഐ ടി യു നാട്ടിൽ നടപ്പാക്കുന്നത്. ഈ മാസം24 ന് നടക്കുന്ന ഐക്യട്രേഡ് യൂണിയൻ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അതിൽ തീരുമാനമാകാത്ത പക്ഷം നിയമത്തിന്റെ വഴി നോക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും തൊഴിലാളികൾക്ക് യോജിപ്പുണ്ടായിട്ടുംസി ഐ ടി യു നേതൃത്വമാണ് കാങ്കോലിൽ പ്രശ്നമുണ്ടാക്കുന്നതെന്നും അവർ വിശദീകരിച്ചു..

ദേശീയ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഡോ.ജോസ് ജോര്‍ജ് പ്ലാത്തോട്ടം ഓട്ടോറിക്ഷാ യൂണിയന്‍ ജില്ലാ നേതാക്കളായ എ.പി.നാരായണന്‍, സുരേഷ് കാനായി, ടി.വി. ഗംഗാധരന്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: