മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് ഇന്നേക്ക് നാലു വർഷം

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ (35) ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് ചൊവ്വാഴ്ച നാലു വർഷം പൂർത്തിയാകുന്നു. കടയിൽനിന്ന് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘംആളുകൾ പിടികൂടി കൈകൾ കെട്ടിയിട്ട് മർദിച്ചത്. തുടർന്ന് പൊലീസിന് കൈമാറിയ മധുവിനെഅഗളി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അട്ടപ്പാടി കടുകുമണ്ണ മല്ലന്റെ മകനാണ് മധു.
2018 ഫെബ്രുവരി 22ന് മുക്കാലിക്ക് സമീപമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കേസിൽ 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ അനന്തമായി വൈകി. കേസിൽ 16 പ്രതികളാണുള്ളത്.