മുണ്ടേരി മീൻകടവ് പാലം ജലാശയത്തിൽ സാമൂഹ്യവിരുദ്ധർ 10 ടണ്ണിലധികം
കോഴിമാലിന്യം നിക്ഷേപിച്ചു

കുറ്റവാളികൾക്കെതിരെ പോലീസ് അന്വേഷണം

മുണ്ടേരി: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മീൻ കടവ് തോടിൽ സാമൂഹ്യവിരുദ്ധർ 10 ടണ്ണിലധികം കോഴി മാലിന്യം അർദ്ധരാത്രി വണ്ടിയിൽ കയറ്റി പാലത്തിലൂടെ, ജലാശയത്തിൽ നിക്ഷേപിച്ചു.

വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്താണ് സാമൂഹ്യ വിരുദ്ധർ കോഴി മാലിന്യം നിക്ഷേപിച്ചത്.

തലമുണ്ട, താറ്റിയോട് ഭാഗത്തുനിന്ന് നിന്ന് ഒഴുകി വരുന്ന കാവുങ്കൽ തോട് കോയ്യോട്ട് പാലത്ത് വെച്ച് മുണ്ടേരി പ്പുഴയിലാണ് വന്ന് ചേരുന്നത്

മീൻകടവ് പാലവും തോടും മാലിന്യക്കുളമായി മാറി ദുർഗന്ധപൂരിതമായിട്ടുണ്ട്. രാത്രി സമയത്ത് തോടിൽ മീറ്ററുകളോളം പരന്നു കിടക്കുന്ന കോഴി മാലിന്യം പരിസരവാസികളാണ് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ നസീർ സി.എച്ചിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഗ്രാമ പഞ്ചായത്ത് മെമ്പറുടെയും സന്നദ്ധ പ്രവർത്തകരുടെ
നേതൃത്യത്തിൽ തോടിൽ ഇറങ്ങി മാലിന്യം നീക്കാനുള്ള ശ്രമം നടത്തി, വലിയതോതിൽ മാലിന്യം പരന്നതിനാൽ പ്രവർത്തകർക്ക് നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്. മുണ്ടേരി ഗ്രാമപഞ്ചായത്ത്
ജെ.സി.ബിയും ശുചീകരണ തൊഴിലാളികളെയും ഏർപ്പാടാക്കി രംഗത്തിറങ്ങി.

ഇതോടപ്പം ചക്കരക്കൽ പൊലീസിനെ വിവരമറിയിക്കുകയും
മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,വൈസ് പ്രസിഡണ്ട്, സെക്രട്ടറി ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാബു മാഷ് എന്നിവർ സ്ഥലം
സന്ദർശിച്ചു

ഒരു ജെസിബി അഞ്ചു തൊഴിലാളികളും വളരെ ഏറെ പ്രയാസപ്പെട്ടാണ്പരന്ന് ഒഴുകിയെ മാലിന്യം നീക്കം ചെയ്തത് ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് പോലീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് അധികൃതർ പറഞ്ഞു. പോലീസ് സി.സി.ടി വി ക ൾ നിരീക്ഷിക്കുന്നുണ്ട് കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്ന് പോലീസ് അറിയിച്ചു പഞ്ചായത്ത് ജാഗ്രതാ സമിതികൾ ശക്തമായ നിരീക്ഷണം ഉറപ്പുവരുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: