വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

കണ്ണൂർ :ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.  35 ലക്ഷം രൂപ ചെലവില്‍ വിദ്യാലയങ്ങളുടെ മേല്‍ക്കൂരയിലാണ് അനെര്‍ട്ട് മുഖാന്തിരം പാനലുകള്‍ സ്ഥാപിച്ചത്.
ജി ഐ ടി ഇ(മെന്‍) ല്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍, ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ജി ഐ ടി ഇ(മെന്‍) പ്രിന്‍സിപ്പല്‍ കെ വി ഹരിദാസന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, കണ്ണൂര്‍ നോര്‍ത്ത് ബി പി സി എം പി ശശികുമാര്‍  എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: