അഴീക്കല്‍ തുറമുഖം ചാനല്‍ മാര്‍ക്കിംഗ് ബോയകളുടെ ഉദ്ഘാടനം നാളെ

അഴീക്കല്‍ തുറമുഖത്ത് കപ്പലുകളുടെ സുഗമമായ പോക്കുവരവിനായി കപ്പല്‍ ചാനലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ചാനല്‍ മാര്‍ക്കിംഗ് ബോയകളുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 23) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാവും. അഴീക്കല്‍ തുറമുഖത്തെ ചാനല്‍ മാര്‍ക്കിംഗ് ബോയകളോടൊപ്പം കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ തുറമുഖങ്ങളില്‍ നടത്തിയ 35 കോടി രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.