എൻ ആർ സി, സി എ എ ഭരണകൂട ഭീകരതയുടെ പുതിയ മുഖങ്ങൾ: കാംപസ് ഫ്രണ്ട്

ഇരിട്ടി: ഭരണകൂട ഭീകരതയുടെ പുതിയ കാല മുഖങ്ങളാണ് എൻ ആർ സി യും സി എ എ യുമെന്ന് കാംപസ് ഫ്രണ്ട്. ആസാമിലെ നെല്ലി കൂട്ടക്കൊല, മുത്തങ്ങ വെടിവെപ്പ്, ഗുജറാത്ത് വംശഹത്യ കൾ തുടങ്ങി ഭരണകൂട ഭീകരതയുടെ ഫാസിസ്റ്റ് കാലത്തെ പുനർവായന എന്ന മുദ്രാവാക്യത്തിൽ ഇരിട്ടി യിൽ കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാശ്മീർ വിഭജനവും ആസാമിലെ തടങ്കൽ പാളയങ്ങളും വംശഹത്യകൾ സൃഷ്ടിക്കുമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത് കൊണ്ട് ജില്ല പ്രസിഡന്റ് അമീൻ പി എം അഭിപ്രായപ്പെട്ടു. രണ്ടാം സ്വാതന്ത്ര്യ സമരത്തിൽ എല്ലാ ജനങ്ങളുടെയും ഐക്യം സന്തോഷകരമാണെന്നും ഷാഹിൻബാഗ്‌ സമരത്തെ തകർക്കാനുള്ള ശ്രമം രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തകർച്ചക്കുള്ള തുടക്കമാണെന്നും നാഷണൽ വൈസ് പ്രസിഡന്റ് നഫീസത്തുൽ മിസ്രിയ പ്രസ്താവിച്ചു. ജില്ല സെക്രട്ടറി ഉനൈസ് സി കെ സ്വാഗതവും, ഇരിട്ടി ഏരിയ പ്രസിഡന്റ് ഹസീബ് പുന്നാട് നന്ദി യും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: