കണ്ണൂരില്‍ ദമ്ബതികളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി : യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കണ്ണൂര്‍ : കണ്ണൂര്‍ മുഴക്കുന്നിനടുത്ത് കടുക്കപ്പാലത്ത് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂവളപ്പില്‍ മോഹന്‍ദാസ് (53 ). ഭാര്യ ജ്യോതി (44 ) എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹന്‍ദാസിനെ മുണ്ടില്‍ തൂങ്ങിയ നിലയിലും ഭാര്യ ജ്യോതി കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു.

രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ബന്ധു തിരക്കിയെത്തിയപ്പോഴാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടത് . ഉടന്‍ ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതെ സമയം ഭാര്യ ജ്യോതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം .

മോഹന്‍ദാസ് മദ്യപിച്ചെത്തി ജ്യോതി യുമായി വഴക്ക് പതിവായിരുന്നുവെന്നും ചില സാമ്ബത്തികള്‍ പ്രശ്നങ്ങള്‍ ഇവരെ അലറ്റിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: