വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതികളെ വെട്ടി പരുക്കേൽപിച്ചു

പയ്യന്നൂർ : അസമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതികളെ വെട്ടി പരുക്കേൽപിച്ചു . പിലാത്തറ ബി . എസ് . എൻ . എൽ . ഓഫീസിന് സമീ പത്തെ കോളനിയിൽ താമസിക്കുന്ന ഭൈരവന്റെ മകൻ എം . കെ . ദാമോ ദരൻ ( 69 ) , ഭാര്യ സുശീല ( 57 ) എന്നിവർക്കാണ് വെട്ടേറ്റത് . ഇന്നലെ രാത്രി എട്ടുമണിക്കാണ് സംഭവം . പരുക്കേറ്റ ഇരുവരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വഴിതർക്കത്തെ തുടർന്ന് ജ്യേഷ്ഠന്റെ മകൻ അർജ്ജുനന്റെ നേതൃത്വത്തിൽ ആറംഗ സംഘം കത്തിയുമായി വീട്ടിലെത്തി വെട്ടിപരുക്കേൽപിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ദമ്പതികൾ പരിയാരം പോലീസിനോട് പറഞ്ഞു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: