കണ്ണൂർ ജില്ലാ PSC ഉദ്യോഗാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്ന കലക്ട്രേറ്റ് മാർച്ച് തിങ്കളാഴ്ച

കണ്ണൂർ: ഉദ്യോഗസ്ഥ പുനർവിന്ന്യാസം എന്ന അപ്രഖ്യാപിത നിയമന നിരോധനം പിൻവലിച്ചു കൊണ്ട് നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനങ്ങളോടും നിലവിലുള്ള റാങ്ക്‌ ലിസ്റ്റ്കളോടും സർക്കാർ നീതി പുലർത്തുക, പല വകുപ്പുകളിൽ നിലനിൽക്കുന്ന താത്കാലിക നിയമനങ്ങൾ പിൻവലിച്ചു കൊണ്ട് PSC നിയമനങ്ങളോട് സർക്കാർ കൂറ് പുലർത്തുക, നിലവിലുള്ള പല റാങ്കുലിസ്റ്റുകളിലെയും നിയമനങ്ങൾ വേഗത്തിലാക്കുക, അനുപാതം തെറ്റിച്ചു കൊണ്ട് ആശ്രിത നിയമനത്തിനായി വക മാറ്റുന്ന ഒഴിവുകൾ PSC യിലേക്ക് റിപ്പോർട്ട് ചെയ്യുക, തസ്തികകൾ വെട്ടി ചുരുക്കില്ല, നിയമന നിരോധനം പിൻവലിക്കും, വരുന്ന ഒഴിവുകൾ 10 ദിവസം കൊണ്ട് PSC യിൽ എത്തിക്കും, നിയമന ശിപാർശ ലഭിച്ചവർക് 90 ദിവസം കൊണ്ട് നിയമന ഉത്തരവ് ലഭ്യമാക്കും, തുടങ്ങിയ 2016 ലെ പ്രകടന പത്രികയിലെ വാക്കുകൾക്കു ജീവനേകുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചു PSC ഉദ്യോഗാർത്ഥികൾ നടത്തുന്ന കളക്ട്രേറ്റ് മാർച്ച് കണ്ണൂർ കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ അവറുകൾ ഉദ്ഘാടനം ചെയ്യുന്നു. ഫെബ്രുവരി 24 തിങ്കൾ രാവിലെ 10 മണിക്ക് കണ്ണൂർ പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങി കലക്ട്രേറ്റ് പരിസരത്ത് സമാപിക്കും
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 9656720043, 80898 89220.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: