പാമ്പുരുത്തി പള്ളി നേർച്ച മഖാം ഉറൂസ് തുടങ്ങി

മയ്യിൽ:പാമ്പുരുത്തി പള്ളി നേർച്ച മഖാം ഉറൂസിന് തുടക്കമായി. മഹല്ല് ഖാസി സയ്യിദ് അഹമ്മദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ പതാക ഉയർത്തി. മഹല്ല് ഉപദേശക ബോർഡ് ചെയർമാൻ കെ.പി.മുഹമ്മദലി ദാരിമി ഉദ്ഘാടനം നിർവഹിച്ചു. കെ.പി.അബ്ദുൾസലാം അധ്യക്ഷത വഹിച്ചു. എം.മമ്മു ഉപഹാരസമർപ്പണവും അബ്ദുൾ വാരിസ് ദാരിമി കീഴിശ്ശേരി പ്രഭാഷണവും നടത്തി. മൻസൂർ പാമ്പുരുത്തി, എം.മുസ്തഫ ഹാജി, പി.കമാൽ, എം.ആദം, വി.പി.റഫീഖ്, എം.അനീസ്, എം.എം.അമീർ ദാരിമി എന്നിവർ സംസാരിച്ചു. തുടർന്ന് ബുർദ്ദാ മജ്‌ലിസ് നടന്നു. 22-ന് ദഫ് പ്രദർശനം, പ്രഭാഷണം, ദിഖ്‌റ് ദുആ മജ്‌ലിസ് എന്നിവ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: