മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 10-ന് കടമ്പൂരിൽ ലൈഫ് പദ്ധതിയുടെ ജില്ലാതല ഫ്‌ളാറ്റ് പദ്ധതിക്ക് തറക്കല്ലിടൽ, 11-ന് ധർമടം മണ്ഡലം വികസന അവലോകന യോഗം- പിണറായി മിൽക്ക് സൊസൈറ്റി ഹാൾ, 3-ന് മെരുവമ്പായി യു.പി.സ്‌കൂൾ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം, 3.45-ന്‌ കോട്ടയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം, 4.30-ന്‌ ചാലയിൽ ജിംകെയർ ആസ്പത്രി ഉദ്ഘാടനം, 5.30-ന്‌ തലശ്ശേരിയിൽ ഇ.നാരായണൻ സ്മാരക സഹകാരി ഭവൻ ഉദ്ഘാടനം എന്നീ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

ഇ.പി.ജയരാജൻ ഇന്ന് ജില്ലയിൽ

കണ്ണൂർ: മന്ത്രി ഇ.പി.ജയരാജൻ ശനിയാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10-ന് പനോന്നേരി വെസ്റ്റിൽ ലൈഫ് പദ്ധതി മൂന്നാംഘട്ടം ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിക്കും. 11-ന്, മൂന്നിന് മെരുവമ്പായി എം.യു.പി. സ്‌കൂൾ കെട്ടിടം ഉദ്ഘാടനം. 3.30-ന് ചാല ജിംകെയർ ഹോസ്പിറ്റൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. 5.30-ന് മതുക്കോത്ത് കാപ്പാട് സഹകരണ ബാങ്ക് ബ്രാഞ്ച് ഉദ്ഘാടനം, ആറിന് പൊന്ന്യം പുല്ലോടി ഏഴരക്കണ്ടത്ത് പൊന്ന്യത്തങ്കം പൈതൃകോത്സവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: