മക്കളുടെ വിദ്യാഭ്യാസത്തിനും നിത്യച്ചെലവിനും ചികിത്സയ്ക്കും പണമില്ലാതെ വലയുന്ന ഈ കുടുംബത്തെ നമുക്ക് സഹായിക്കാം

ചെറുപുഴ:അഞ്ചുപേരടങ്ങുന്ന കുടുംബം. രണ്ട് വിദ്യാർഥികൾ ഒഴികെ മുഴുവൻപേരും തീരാരോഗികൾ. അതിൽ രണ്ടുപേർ കിടപ്പുരോഗികൾ. മക്കളുടെ വിദ്യാഭ്യാസത്തിനും നിത്യച്ചെലവിനും ചികിത്സയ്ക്കും പണമില്ലാതെ വലയുകയാണ് പടിക്കൽ സണ്ണി(48)യുടെ കുടുംബം. ആനയിറങ്ങുന്ന റിസർവ് വനമായ കർണാടക മുണ്ടറോട്ട് റേഞ്ചിലെ ആറാട്ടുകടവിലാണ് താമസിക്കുന്നത്. കർണാടക വനത്തിൽക്കൂടി നാലുകിലോമീറ്റർ നടന്നുവേണം ആറാട്ടുകടവിൽ എത്താൻ. കുത്തിയൊഴുകുന്ന കാര്യങ്കോട് പുഴയ്ക്ക് കുറുകെ വീട്ടിലേയ്ക്ക് എത്താൻ സ്വന്തമായി റോപ് വേ നിർമിച്ച് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് സണ്ണി.

സണ്ണികൂടി രോഗിയായതോടെ കാട്ടിലെ വീടും സ്ഥലവും ഉപേക്ഷിച്ച് ഈ കുടുംബം ആറുമാസംമുൻപ് വാടകവീട്ടിലേക്ക് താമസം മാറി. ഇതോടെ വനത്തിനുള്ളിലെ വീടും തകർന്നു. വാടക കുടിശ്ശികയായിട്ട് ആറുമാസമായി. കാറ്ററിങ് ജോലിയും മറ്റു ജോലികളും എടുത്താണ് സണ്ണി കുടുംബം പുലർത്തിയിരുന്നത്. എന്നാൽ വൃക്കരോഗം ബാധിച്ച് ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്.

മംഗലാപുരത്ത് മൂന്ന് ഓപ്പറേഷൻ കഴിഞ്ഞ സണ്ണിക്ക് ഇപ്പോൾ ജോലിയെടുക്കാൻ വയ്യ. വലതുവശത്തെ വൃക്ക പ്രവർത്തനരഹിതമായി. ഇടതുവശത്തെ വൃക്കയിൽ കല്ലുകൾ നിറയുന്നതാണ് അസുഖം. വലതുവശത്തെ കേടായ വൃക്ക എടുത്തുമാറ്റിയില്ലെങ്കിൽ ഭാഗികമായി പ്രവൃത്തിക്കുന്ന ഇടതുവശത്തെ വൃക്കയിൽക കൂടി അണുബാധയേറ്റ് തകരാറിലാകും എന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉടനെ ഓപ്പറേഷൻ നടക്കണം.

ഭാര്യ റീന പത്തുവർഷമായി കിടപ്പുരോഗിയാണ്. മൂത്ത മകൻ ഭിന്നശേഷിയുള്ള ആളാണ്. സണ്ണിയുടെ കുടുംബത്തിനെ സഹായിക്കാനായി പാലാവയൽ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ-40419100003595; ഐ.ഫ്.സി. കോഡ് KLGB0040419. ഫോൺ: 9745295865.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: