പാനൂരിൽ കുട്ടിയുടെ സ്വർണമാല തട്ടിപ്പറിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ

പാനൂർ:കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല തട്ടിപ്പറിച്ച കേസിൽ ചമ്പാട്ടെ തടത്തിൽ അയിഷയെ (50) പാനൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.സന്തോഷ് അറസ്റ്റ് ചെയ്തു. കവർന്ന മുക്കാൽ പവൻ സ്വർണമാല പാനൂരിലെ സ്വർണക്കടയിൽനിന്ന് പോലീസ് കണ്ടെടുത്തു. ഡോക്ടറെ കാണാൻ പാനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ വരിനിന്ന കടവത്തൂരിലെ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വർണമാല തട്ടിപ്പറിച്ചെന്നാണ് പരാതി. ആസ്പത്രിയിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചതിന്റെ പിറ്റേദിവസം കഴിഞ്ഞ ജനുവരി 27-നായിരുന്നു സംഭവം. ക്യാമറയിൽ മാല പൊട്ടിക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ, ശരീരഭാഗങ്ങൾ മുഴുവൻ വസ്ത്രംകൊണ്ട് മൂടിയിരുന്നതിനാൽ പ്രതിയെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എസ്.ഐ. സന്തോഷ് നടത്തിയ നിരന്തര അന്വേഷണത്തിലൊടുവിലാണ് പ്രതി പിടിയിലായത്. ഇതിനുമുമ്പ് തലശ്ശേരിയിൽ സമാനമായരീതിയിൽ തട്ടിപ്പറി നടത്തിയ കേസിലും അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: