മിസ്റ്റർ കണ്ണൂർ മത്സരം 24-ന് തളിപ്പറമ്പിൽ

തളിപ്പറമ്പ്:കണ്ണൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷന്റെയും തളിപ്പറമ്പ് ന്യൂസ്റ്റൈൽ ജിംനേഷ്യത്തിന്റെയും നേതൃത്വത്തിൽ മിസ്റ്റർ കണ്ണൂർ 2020 മത്സരം നടക്കും. തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ വൈകീട്ട് അഞ്ചിന് സിനിമാസംവിധായകൻ ഷെറീഫ് ഈസ ഉദ്ഘാടനം ചെയ്യും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. കൂടാതെ അംഗപരിമിതർക്കും, 40 വയസ്സിന് മുകളിലുള്ളവർക്കും പ്രത്യേകം മത്സരമുണ്ടാകും. പത്രസമ്മേളനത്തിൽ അഡ്വ. കെ.അനിൽകുമാർ, പി.പി.ഫൈസൽ, പി.കെ.അബ്ദുൾ ജബ്ബാർ, കെ.പി.കെ.ഷബീർ, വിജേഷ് പട്ടേരി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: