ഉളിയിൽ ഗവ.യു.പി സ്കൂളിൽ ശിശുസൗഹൃദ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം

ഉളിയിൽ: ഇരിട്ടി നഗരസഭ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഉളിയിൽ ഗവ.യു.പി സ്കൂളിന് അനുവദിച്ച ശിശുസൗഹൃദ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോക് ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ എം.പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ഉസ്മാൻ പദ്ധതി വിശദീകരണം നടത്തി.നഗരസഭ കൗൺസിലർ ടി.കെ.ശരീഫ, എസ്.എം.സി ചെയർമാൻ എം.വി.ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ,മദർ പി.ടി.എ പ്രസിഡന്റ് ടി.പി.സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പി.കെ.അബ്ദുൽ വാഹിദ് സ്വാഗതവും സി.എച്ച്.സീനത്ത് ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: