ഉരുവച്ചാലിൽ ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ

താഴെചൊവ്വ ഉരുവച്ചാൽ പള്ളി മതിലിനോട് ചേർന്ന് നിർത്തിയിട്ട ഓട്ടോയിൽ കുറുവ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുവ റോഡിലെ കർക്കാന്റെവിട  മമ്മുവിന്റെ മകൻ ടി.പി മുനീറാണ് (35) മരിച്ചത് . ഇന്ന് പുലർച്ചെ പള്ളിയിലെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മുഖത്ത് പരിക്കേറ്റതിനാൽ സംഭവത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: