പാര്‍ട്ടിയുടെ പങ്കു വ്യക്തമാക്കി പ്രതികളുടെ മൊഴി: കൊല‌യ്‌ക്കു ശേഷം നാലു പേര്‍ ആദ്യം എത്തിയത് സി.പി.എം ഓഫീസില്‍

ാസര്‍കോട് :പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.എം ആവര്‍ത്തിക്കുന്നതിനിടെ സംഭവത്തില്‍ പാര്‍ട്ടി പങ്കാളിത്തം വ്യക്തമാക്കി അറസ്റ്റിലായവരുടെ മൊഴി. കേസില്‍ ആദ്യം അറസ്റ്റിലാവുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത എ. പീതാംബരന്‍ ഉള്‍പ്പെടെ നാലു പേര്‍ കൃത്യത്തിനു ശേഷം ആദ്യമെത്തിയത് ചട്ടഞ്ചാലിലെ സി.പി.എം ഓഫീസില്‍ ആണെന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. മറ്റ് മൂന്നു പേര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ തങ്ങിയെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.
നേരം പുലര്‍ന്നതിനു ശേഷം ദേശീയപാത ഒഴിവാക്കി പല വഴികളിലൂടെയായി ഇവര്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയവരെ സ്ഥലത്തു നിന്ന് മാറ്റാന്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ സഹായിച്ചെന്നും അറസ്റ്റിലായ പ്രതികള്‍ വെളിപ്പെടുത്തി.

ജില്ലയില്‍ പാര്‍ട്ടിയുടെ സ്വാധീന മേഖലയിലായിരുന്നു ഒളിത്താവളം.പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നേതാക്കള്‍ പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു എന്നാണ് ഇവരുടെ ഭാഷ്യം.
ചോദ്യംചെയ്യലില്‍ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആലക്കോട് എച്ചിലെടുക്കാം സ്വദേശി സജി ജോര്‍ജ് സി.പി.എം അനുഭാവിയാണ്. ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന്റെ വീടിനടുത്തു നിന്ന് കസ്റ്റഡിയിലെടുത്ത സജി ജോര്‍ജിന്റെ വാഹനത്തിലാണ് കൊലയാളി സംഘം കൃത്യം നടത്താന്‍ എത്തിയത്. പീതാംബരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ വാഹനവുമായി എത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
സജി ജോര്‍ജ് അറസ്റ്റിലായതിനു പിന്നാലെ ഒരു കാറും ജീപ്പും വാനും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറന്‍സിക് പരിശോധനയ്‌ക്കു വിധേയമാക്കിയ കാറില്‍ നിന്ന്, ബൈക്കില്‍ ഇടിച്ചതിന്റെ അടയാളവും രക്തക്കറയുടെ പാടുകളും കണ്ടെത്തി.
അതേസമയം, അറസ്റ്റിലായ പീതാംബരന്‍ തെളിവെടുപ്പിനിടെ പൊലീസിനു കാണിച്ചുകൊടുത്ത ആയുധങ്ങളില്‍ കൊലയ്‌ക്ക് ഉപയോഗിച്ച കൊടുവാള്‍ ഉണ്ടായിരുന്നില്ല. കല്ല്യോട്ട്, കൊല നടത്തിയ സ്ഥലത്തിനടുത്തുള്ള പൊട്ടക്കിണറ്റില്‍ നിന്ന് കണ്ടെത്തിയ വാള്‍ തുരുമ്ബിച്ചതാണ്. ഈ വാള്‍ ഉപയോഗിച്ച്‌ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്താന്‍ ആവില്ലെന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ഉപയോഗിച്ച പ്രധാന ആയുധം കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: