തളിപ്പറമ്പിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

തളിപ്പറമ്പിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം തളിപ്പറമ്പ് ദേശീയ പാതയിൽ തൃച്ഛംബരത്ത് പെട്രോൾ പമ്പിലുംബേക്കറിയിലും സമീപത്തെ തട്ടു കടയിലും മോഷണം ഇന്ന് പുലർച്ചെയാണ് മോഷണം . തലോറയിലെ പി പി . ഷീജിത്തിന്റെ ഉടമ സ്ഥതയിലുള്ള തൃച്ഛംബരത്തെ ഷീബ ചിപ്സ് കടയിലെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പ് തകർത്തു  ചില്ലറ നാണയങ്ങളും നോട്ടുകളും കവർന്നു . സാധനങ്ങൾ വാരിതാഴെയിട്ടു . ബേക്കറിയുടെ ഗ്ലാസ് തകർത്ത നിലയിലാണ് . തൊട്ടടുത്തെ പെട്രോൾ പമ്പിലെ ഗ്ലാസ് നീക്കിമോഷ്ടാവ് അകത്ത് കയറി മേശവലിപ്പിലെ സാധനങ്ങൾ വാരിവലിച്ചിട്ട് മോഷണ ശ്രമം നടത്തിയിട്ടുണ്ട് . ഫെഡറൽ ബേങ്കിന് സമീപത്തെ റോയിയുടെ ഉടമസ്ഥതയി ലുള്ള തട്ടുകടയുടെ പൂട്ട് തകർത്ത് മോഷണശ്രമംനടത്തി . മോഷ്ടാവിന്റെ ദൃശ്യം സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ കണ്ടെത്തിയിട്ടുണ്ട് . ഇന്ന് പുലർച്ചെമൂന്ന് മണിയോടെയാണ് മോഷണം . വിവരമറിഞ്ഞ് പോലീ സ് സ്ഥലത്തെത്തി പരിശോധിച്ചു . ബേക്കറി ഉടമ പി.പി. ഷീജിത്തി ന്റെ പരാതിയിൽ പോലീസ് കേസെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: