വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

21ന് രാത്രി 9 മണിക്ക് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ക്ലമന്റ് പി.എസ് ഉം സംഘവും വാഹന പരിശോധന നടത്തവേ കണ്ണാടകയിൽ നിന്നും വരുകയായിരുന്ന KA – 09-F 5305 നമ്പർ കർണ്ണാടക RTC ബസ്സിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന സന്തോഷ് കെ. കെ എന്ന ആൾ ധരിച്ചിരുന്ന ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും 3 വെടിയുണ്ടകൾ കണ്ടെടുത്തു. ഇയാളുടെ പേരിൽ കേസ്സെടുത്തു. സംഘത്തിൽ PO ദിനേശൻ.കെ, CEOമാരായ ഷിബു കെ.സി ,വിനോദ്. ടി. ഒ , ബിജേഷ്. എം. എന്നിവരുണ്ടായിരുന്നു. കർണ്ണാടകയിലെ വീരാജ്പേട്ടയിൽ നിന്നും വാങ്ങി യതാണെന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് അറിയാൻ കഴിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: