കമ്പിൽ മാപ്പിള ഹൈസ്ക്കൂളിൽ പൂർവ്വ വിദ്ധ്യാർത്ഥി – അദ്ധ്യാപക കുടുംബ സംഗമം.

കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്ക്കൂളിൽ നിന്നും 1975, 76, 77 വർഷങ്ങളിലായി SSLC ബേച്ച് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ ഉൾപ്പെടുന്ന കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഇതു സംബന്ധിച്ച് KMHS 1975 to 77 (9400441936) എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. മേൽപറഞ്ഞ വർഷങ്ങളിൽ പഠിച്ചിറങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്തവർ, വിരമിച്ചവർ, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, പ്രവാസ ജീവിതം നയിക്കുന്നവർ വാട്സാപ് ഗ്രൂപ്പിൽ അംഗമായി ആശയവിനിമയം നടത്താം. കൂടുതൽ അംഗങ്ങളെ ചേർത്ത് വിപുലീകരിച്ച ശേഷം ഉചിതമായ സ്ഥലത്ത് ജനറൽ ബോഡി യോഗം ചേർന്ന് സംഗമത്തിന്റെ സ്ഥലവും തീയ്യതിയും ഭാവി പരിപാടികളും ആസൂത്രണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 9447263533 നമ്പറിൽ വിളിക്കുകയോ 9400441936 വാട്സാപ്പിൽ പങ്ക് വെക്കുകയോ ചെയ്യാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: