മഹല്ല് നേതൃസംഗമം നാളെ

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തോടനുബന്ധിച്ചുള്ള മഹല്ല് നേതൃ സംഗമം നാളെ രാവിലെ 10ന് ഹസനാത്ത് കാമ്പസില്‍ നടക്കും.

സയ്യിദ് ഉമര്‍ കോയ തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മണിയപ്പള്ളി അബൂട്ടി ഹാജി അധ്യക്ഷനാകും. മാതൃകാ മഹല്ല് എന്ന വിഷയത്തില്‍ എസ്.എം.എഫ് ട്രൈനര്‍ മുനീര്‍ ഹുദവി കരുവന്‍തിരുത്തി ക്ലാസെടക്കും.

മാണിയൂര്‍ അബ്ദുള്ള ബാഖവി, എം.കെ അബ്ദുല്‍ ബാഖി, മൊയ്തു മൗലവി മക്കിയാട്, അഷ്‌റഫ് ഫൈസി പഴശ്ശി, ബശീര്‍ നദ്‌വി നിടുവാട്ട്, സുബൈര്‍ ബാഖവി കയ്യങ്കോട്, അനസ് ഹുദവി സംസാരിക്കും. രജിസ്‌ട്രേഷന്‍ 9 മണിക്ക് ആരംഭിക്കും. വിവരങ്ങള്‍ക്ക്: 7510432032, 0497 2797032.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: