കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതിക്കെതിരെ ജൈവനീതി സത്യാഗ്രഹം നാളെ

പയ്യന്നൂര്‍:കണ്ടങ്കാളി എണ്ണ സംഭരണ പദ്ധതി ഉപേക്ഷിക്കുക, 85 ഏക്കര്‍ നെല്‍വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, ലാന്റ്് അക്വിസിഷന്‍ ഓഫീസ് അടച്ചു പൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കണ്ടങ്കാളി പെട്രോളിയം വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നാളെ പയ്യന്നൂരില്‍ ജൈവനീതി സത്യാഗ്രഹം നടത്തും.

ഷേണായി സ്‌ക്വയറില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സത്യാഗ്രഹം.ഇതോടനുബന്ധിച്ച്്് മാറുന്ന കാലാവസ്ഥ മാറുന്ന ജീവിത ശൈലി എന്ന വിഷയത്തില്‍ സമര സമിതി ചെയര്‍മാനും പരിസ്ഥിതി അധ്യാപകനുമായി ടി.പി.പത്മനാഭന്‍ മാസ്റ്ററും റിവര്‍ റിസോര്‍സ് സെന്റര്‍ ഡയറക്ടര്‍ എസ്്.പി.രവിയും പ്രഭാഷണം നടത്തും.

2030 ആകുമ്പോഴേക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറച്ച് വൈദ്യുതി ഉപയോഗത്തിലേക്ക് വാഹനങ്ങളെ മാറ്റുമെന്ന് അന്താരാഷ്ട്ര കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട് എന്ന് സമരസമിതി ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാന പരിസ്ഥിതി അപ്രൈസല്‍ കമ്മിറ്റിയുടെ അനുമതി ഇതുവരെ ലഭിക്കാത്ത പദ്ധതിക്കായി വയല്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന വ്യഗ്രത സംശയാസ്പദമാണെന്നും അവര്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: