സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന ചക്കരക്കൽ ഇരിവേരി സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചക്കരക്കൽ ഇരിവേരി സ്വദേശി പി.തസ്‌ലിമിനെയാണ് അഞ്ചരക്കണ്ടി കൊളത്തുമലയിൽവെച്ച് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 230 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന്‌ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ ശശികുമാർ, സി.പി.ഷാജി, സി.വി.ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എൻ.വിനേഷ്, പി.ടി.സജിത്ത് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: