യുവതിക്ക് വെട്ടേറ്റു

പരിയാരം : ദേഹത്ത് വെട്ടേറ്റ പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചു കണ്ണൂർ എടക്കാട് റെയിൽവെ ഗെയിറ്റിന് സമീപം താമസിക്കുന്ന ഷൈനി നിവാസിൽ ഷൈനി (41) യെയാണ് വെട്ടി പരിക്കേല്പിച്ചത് . ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം . ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവരെ മുൻ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപരിക്കേല്പിച്ചതാണെന്ന് യുവതി പോലീസിനോട് പറഞ്ഞു . പരിക്കുകളോടെ യുവതിയെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു . എടക്കാട് പോലീസ് പരിയാരത്തെത്തി യുവതിയിൽ നിന്നും മൊഴിയെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: