സി . പി . എം . ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ അക്രമം

തളിപ്പറമ്പ് : സംഘർഷം നിലനിൽക്കുന്നആശൂരിൽ ബൈക്കി ലെത്തിയ സംഘം സി . പി . എം നേതാവിന്റെ വീടാക്രമിച്ചു . സി പി . എം . ഏരിയാ കമ്മിറ്റി അംഗവും സി . പി .എം . മുൻ ബക്കളം ലോക്കൽ സെക്രട്ടറിയുമായിരുന്ന കാനൂൽ ഒഴക്രോം റോഡിന് സമീപം താമസിക്കുന്ന സി.അശോക് കുമാറിന്റെ വീടിന് നേരയാണ് അക്രമം നടന്നത് . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം . വീടിന്റെ അഞ്ചോളം ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞും അടിച്ചും തകർത്ത നിലയിലാണ് . എറിയാൻ ഉപയോഗിച്ചവലിയ കല്ലുകൾ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി . ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റിട്ട് പുറത്തിറങ്ങുമ്പോഴേക്കും അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു . വിവരമറിഞ്ഞ് പ്രിൻസിപ്പൽ എസ്.ഐ.പി.സി.സഞ് ജയ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു . തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സി പി എം.-ബി. ജെ . പി . സംഘർഷം നിലനിൽ ക്കുന്നുണ്ട് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: