ദേശീയ പൗരത്വ ഭേദഗതി ബിൽ ; കണ്ണൂരിൽ പാട്ടുതെരുവ് തിങ്കളാഴ്ച

കണ്ണൂർ: ദേശീയ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ കലാകാരന്മാർ ഒത്തുചേർന്ന് വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുന്നു. വിഭജനം വേണ്ട, ഇന്ത്യ മതിയെന്ന ആപ്തവാക്യവുമായി . തികളാഴ്ച്ചയാണ് പ്രതിഷേധം. പാട്ടു തെരുവ് എന്നു പേരിട്ട പരിപാടി വൈകീട്ട് 4ന് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കണ്ണൂർ സീനത്ത്, സലീം അഹമ്മദ്, കണ്ണൂർ ഷരീഫ്, താജുവീൻ വടകര തുടങ്ങിയ പ്രസ്തരായ കലാകാരന്മാർ പങ്കെടുക്കുമെന്ന് കോഓർഡിനേറ്റർ മൊയ്തു തായത്ത് അറിയിച്ചു. ഗായകർ കണ്ണുകെട്ടി പാട്ടു പാടി പ്രതിഷേധമറിയിക്കും.സി.പി.ഐ ജില്ലാ സെക്രട്ടറി, പി.സന്തോഷ് കുമാർ, പു.ക.സ ജില്ലാ സെക്രട്ടറി എം.കെ.മനോഹരൻ, സി.സമീർ തുടങ്ങിയവർ പങ്കെടുക്കും. ടെലിവിഷൻ അവതാരകരും പ്രേക്ഷക മനസിലിടം നേടിയ കേളപ്പേട്ടനും ജാനുവേട്ടത്തിയും വേദിയിലെത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: