പൗരത്വ ഭേദഗതി നിയമം,​ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി നടന്ന ജനമുന്നേറ്റ ജാഥകളില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട,​ എറണാകുളം,​കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളില്‍ മാര്‍ച്ചിനിടെ ഉന്തും തള്ളുമുണ്ടായി.കാഞ്ഞങ്ങാട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ച്‌ പൊലീസ് ബാരിക്കേഡുകള്‍ വച്ച്‌ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. കെ.പി.സി.സി പ്രസിഡക്ഷന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന മാര്‍ച്ച്‌ കളക്‌ട്രേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇതിനെതിരെ ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ജി.പി.ഒ ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: