കണ്ണൂരില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ എറണാകുളം സ്വദേശിയെ കോയമ്പത്തൂരില്‍ വച്ച് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ എറണാകുളം സ്വദേശിയെ കോയമ്പത്തൂരില്‍ വച്ച് അറസ്റ്റ് ചെയ്തു. തലയ്ക്കടിയേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാലാട് ഊരത്താന്‍കണ്ടിയിലെ ഷൈജു (42)  മരിച്ച സംഭവത്തിലാണ് ഞാറയ്ക്കല്‍ പുതുവൈപ്പിലെ ശ്രീഗുരു (33) അറസ്റ്റിലായത്. പ്രകൃതിവിരുദ്ധം ചെറുത്തതിനാണ് ഷൈജുവിനെ ഇയാള്‍ തലയ്ക്കടിച്ചതെന്ന് ഡിവൈഎസ്പി സദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

13ന് പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ അവശനിലയില്‍ കാണുന്നത്. തുടര്‍ന്ന് അഗ്‌നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജുവിനെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു.

പോലീസ് പറയുന്നത് ഇങ്ങനെ; 14 വര്‍ഷമായി പള്ളിയാംമൂലയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലംനോക്കി നടത്തിവരികയായിരുന്നു അറസ്റ്റിലായ ശ്രീഗുരു. 12ന് രാത്രി ശ്രീഗുരുവും ഷൈജുവും ഉള്‍പ്പെടെയുള്ള ആറംഗസംഘം മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഷൈജു ഒഴികെ മറ്റുള്ളവര്‍ പോവുകയും ചെയ്തു. ഇതിനിടയില്‍ ശ്രീഗുരു പ്രകൃതിവിരുദ്ധത്തിന് ഷൈജുവിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെ ചെറുത്ത ഷൈജുവിനെ കല്ലിന് തലയ്ക്കടിക്കുകയായിരുന്നു. ഷൈജു ബോധംകെട്ടതിനെ തുടര്‍ന്ന് ശ്രീഗുരു കോയന്പത്തൂരിലേക്ക് കടന്നുകളയുകയും ചെയ്തു. ഷൈജുവിനെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ കൂട്ടത്തിലുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോള്‍ ഇവരുടെ കൂട്ടത്തിലുള്ള ശ്രീഗുരുവിനെ കാണാതായത് സംശയത്തിനിടയാക്കി.  ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലും കണ്ടെത്തി. ഇതിനിടയില്‍ കോയമ്പത്തൂരില്‍ നിന്ന് വീണ്ടും ഇയാള്‍ തിരികെ കണ്ണൂരിലെത്തുകയും ഷൈജു മരിച്ചുവെന്ന് അറിയുകയും ചെയ്തു. വേറൊരു നമ്പറില്‍നിന്ന് കൂട്ടത്തിലുള്ളവരെ വിളിക്കുകയും ചെയ്തു. ഇതറിഞ്ഞ പോലീസ് ശ്രീഗുരുവിനെ പിന്തുടര്‍ന്നെങ്കിലും ഇയാള്‍ വീണ്ടും കോയന്പത്തൂരിലേക്ക് കടന്നുകളയുകയായിരുന്നു. കോയമ്പത്തൂരില്‍വച്ച് ഇന്നലെ രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്. സവിത തിയേറ്ററിനു സമീപം ഒരാളെ തലയ്ക്കടിച്ച സംഭവം ഉള്‍പ്പെടെ നിരവധി കളവുകേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ശ്രീഗുരുവെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി പി.പി. സദാനന്ദന്‍, സിഐ ടി.കെ രത്‌നകുമാര്‍, എസ്‌ഐമാരായ ശ്രീജിത്ത് കൊടേരി, ജിജേഷ്, എഎസ്‌ഐ അനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സഞ്ജയ്, രഞ്ജിത്ത്, സജിത്ത്, ലിജേഷ് എന്നിവരായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: