തലശ്ശേരിയിൽ കാറിൽ കടത്തുകയായിരുന്ന 500 കുപ്പി മാഹി മദ്യവുമായി 3 പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

തലശ്ശേരി: കാറിൽ കടത്തുകയായിരുന്ന 500 കുപ്പി ( 250 ലിറ്റർ) മാഹി മദ്യവുമായി 3 പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച മാഹി മദ്യം വാഹന സഹിതം പിടികൂടിയത്. കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറും സംഘവും പിടികൂടിയത്

മലപ്പുറം ജില്ലയിൽ ഏർനാട് നറുകര പുതിയങ്ങാടി സ്വദേശി കോർമത്ത് വീട്ടിൽ ഷാജഹാൻ കെ (49) ഏർനാട് മേലാകം കരുമാറോട്ട് വീട്ടിൽ മുഹമ്മദ് അശ്റഫ് (47), ഏർ നാട് താലൂക്കിൽ പന്തലൂർ കടമ്പോട് പെരിഞ്ചേരി മണ്ണിൽ റിച്ചാർഡ് റോയ് (28) എന്നിവരെയാണ് അതിസാഹസികമായി പിടികൂടിയത്, ന്യൂ മാഹി ടോൾ ജുമാ മസ്ജിദിന് മുൻവശത്ത് വെച്ചാണ് കാറിന്റെ ഡിക്കി കത്തും പിൻസീറ്റിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മദ്യം പിടികൂടിയത്.KL07-BA 8788 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്, പാലക്കാട് അട്ടപ്പാടി മേഖലയിലേക്ക് മാഹി മദ്യം കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻറലിജൻസ് സംഘം മദ്യക്കടത്തുകാരെ നിരീക്ഷിച്ചു വരികയായിരുന്നു, ഇതിനു മുൻപും പ്രതികൾ മദ്യം കടത്തിയിട്ടുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ വ്യക്തമായി, പുതുവൽസര ക്രിസ്തുമസ് സ്പെഷൽ ഡ്രൈ വിനോടനുബന്ധിച്ച് എക്‌സൈസ് സംഘം ജില്ലയിൽ നടത്തുന ഏറ്റവും വലിയ മദ്യവേട്ടയാണിത്. അന്ന്യജില്ലയിലേക്ക് മദ്യം കടത്തുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കി എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റിവ് പ്രജീഷ് കുന്നുമ്മൽ, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റിവ് ഓഫീസർ വി.കെ ഷിബു, ജെ.ഇ.സി സ്‌ക്വാഡ് അംഗമായ ജലീഷ് പി.പി, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ശ്രീകുമാർ വി.പി, ശരത് പി.ടി, ഇസ്മായിൽ കെ, എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: