ദുരിതാശ്വാസ പദ്ധതികൾ നടത്തിപ്പ് വേഗത്തിലാക്കണം: വിസ്ഡം സമ്മേളനം

ന്യൂ മാഹി: വിസ്ഡം യൂത്ത് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ ഹദീഥ് സെമിനാറിന്റെ തലശ്ശേരി മണ്ഡലം പ്രചരണോൽഘാടനം മാഹിപാലത്ത് വെച്ചു നടന്നു. മറക്കാതിരിക്കുക മുന്നറിയിപ്പുകളെ എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രമുഖ പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി .

പ്രളയകാലത്ത് എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു സന്നദ്ധ സംഘടനകളും മറ്റും ഈ കാര്യങ്ങളിൽ കാണിക്കുന്ന കൃത്യത സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല ഈ രംഗത്ത് ബന്ധപ്പെട്ടവർ കാണിക്കുന്നഉദാസീനത ആശ്വാസം ലഭിക്കേണ്ടവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട് കേരളം ഐക്യത്തോടും ഒരുമയോടുകൂടി പ്രളയത്തെ അതിജീവിച്ച് എങ്കിലും അവർക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ നമ്മൾ പുറകോട്ട് പോകാൻ പാടില്ല പ്രകൃതിയെ ചൂഷണം ചെയ്തും അശാസ്ത്രീയമായ ഇടപെടലുകളുടെയും പരിണിതഫലം എന്നോണമാണ്പ്രളയം നമുക്കുമുമ്പിൽ സംഹാരതാണ്ഡവമാടിയത്

മുഹമ്മദ് നബി, മാതൃകയും അനുധാവനവും എന്ന വിഷയത്തിൽ 2019 ജനുവരി 27ന് കടവത്തൂരിൽ വച്ച് ജില്ലാ ഹദീഥ് സെമിനാർ നടക്കും. ഇതോടനുബന്ധിച്ച് മണ്ഡലത്തിലെ കീഴ്ഘടകങ്ങളിൽ കുടുംബസന്ദർശനം, സന്ദേശ പ്രയാണം, ലഘുലേഖാ വിതരണം, അയൽക്കൂട്ടം. പൊതു പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിക്കും.

തലശ്ശേരി മണ്ഡലം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു യൂത്ത് വിങ് മണ്ഡലം പ്രസിഡണ്ട് അസീസ് വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡണ്ട് റാഷിദ് സ്വലാഹി ആമുഖഭാഷണം നടത്തി

വിസ്ഡം യൂത്ത് ഓർഗനൈസേഷൻ മണ്ഡലം സിക്രട്ടറി അബ്ദുൽ റഖീബ് സ്വാഗതവും സുനൈജ് മൂഴിക്കര നന്ദിയും പറഞ്ഞു .

വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സിക്രട്ടറി അബ്ദുള്ളാ ഫാസിൽ, പി സമീർ ,ഫൈസൽ ഹുസൈൻ ,അബ്ദുൽഖാദർ മുണ്ടോക്ക് .വാഹിദ്, അബൂബക്കർ മാഹി, മൊയ്തു കുഞ്ഞിപ്പള്ളി, ഷമീൽകതിരൂർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: