പയ്യന്നൂര്‍ റെയില്‍വേ ഫുട്ട്്ഓവര്‍ ബ്രിഡ്ജ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍:പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കിഴക്ക് ഭാഗത്തേക്ക് നീട്ടുന്ന ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഇന്ന്് രാവിലെ സി.കൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു.നിലവിലുള്ള രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നും കിഴക്ക് ഭാഗത്തേക്ക് നടപ്പാലം നിര്‍മ്മിക്കുന്ന പ്രവര്‍ത്തിക്കാണ്്്് ഇതോടെ തുടക്കമായത്.

സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കും ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കും എത്തിപ്പെടുക എന്നത് ദുഷ്‌കരമായിരുന്നു.മിക്കവാറും സമയങ്ങളില്‍ മൂന്നാം നമ്പര്‍ ട്രാക്കിലും നാലാം നമ്പര്‍ ട്രാക്കിലും ഗുഡ്സ് ട്രെയിനുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഇതിനടിയിലൂടെ യാത്രക്കാര്‍ നുഴഞ്ഞ് കയറിയാണ് സ്റ്റേഷനിലെത്തിയിരുന്നത്.ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമരസഭ റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഫുട്ട്ഓവര്‍ ബ്രിഡ്ജ് റെയില്‍പാളങ്ങള്‍ക്ക് പുറത്തേക്ക് നീട്ടുന്നതിന് അനുമതിയായത്.ഇതിന്റെ ചിലവ് നഗരസഭ വഹിക്കണമെന്ന നിബന്ധനയിലാണ് റെയില്‍വേ അനുമതി നല്‍കിയത്.

ഇതേ തുടര്‍ന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നഗരസഭ 1,73,509 രൂപ റെയില്‍വേയില്‍ അടച്ചിരുന്നു.എസ്റ്റിമേറ്റ് പൂര്‍ത്തിയായപ്പോള്‍ സി.കൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്നും 85 ലക്ഷം രൂപ അടച്ചു.വീണ്ടും എസ്റ്റിമേറ്റ് പുതുക്കിയപ്പോള്‍ റെയില്‍വേ ആവശ്യപ്പെട്ടതനുസരിച്ച് നഗരസഭ 4,98,090 രൂപകൂടി അടച്ചതോടെയാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: