റിട്ട:അധ്യാപകന്റെ അറസ്റ്റ്: ഗൂഡാലോചന പുറത്തു കൊണ്ടുവരണം: സിപിഐ എം

കുറ്റിക്കകത്തെ പൊതുപ്രവർത്തകനായ റിട്ട: അധ്യാപകനെ പീഡനകേസിൽ കുടുക്കിയതിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഐ എം എടക്കാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.കേസിൽ കുടുക്കുന്നതിന് ലീഗ്-കോൺഗ്രസ് നേതാക്കൾ തയ്യാറാക്കിയ കള്ളകഥയാണിതെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ പോലീസ് തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
കുറ്റിക്കകം ഏഴര പ്രദേശത്തെ ലീഗ് – കോൺഗ്രസ് അനധികൃത വോട്ടുകൾ തള്ളിയതാണ് കള്ളകഥകൾ കെട്ടിച്ചമക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നും ആരോപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: