ചരിത്രത്തിൽ ഇന്ന്: ഡിസംബർ 21

Crossword Puzzle day 1913 ൽ ലോകത്തിലെ ആദ്യ പദപ്രശ്നം ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചതിന്റെ ഓർമക്ക്..

USA യിൽ forefathers day ആചരിക്കുന്നു..

1891- ജയിംസ് നയിസ് മിത്ത് തയ്യാറാക്കിയ നിയമാവലിയുടെ പുറത്ത് ലോകത്തിലെ ആദ്യ ബാസ്കറ്റ് ബോൾ മത്സരം നടത്തി…

1898- ഫ്രഞ്ച് ദമ്പതികളായ ശാസ്ത്രജ്ഞൻ മാരായ പിയറി ക്യൂറിയും മേരി ക്യൂറിയും ചേർന്ന് റേഡിയം കണ്ടു പിടിച്ചു.

1957- സമഗ്ര കാർഷിക ബന്ധ ബിൽ നിയമസഭയിൽ കൃഷിമന്ത്രി കെ. ആർ. ഗൗരി അമ്മ അവതരിപ്പിച്ചു…

1965- വർണ വിവേചനം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര പ്രഖ്യാപനം UN നടത്തി…

1971- കുർട്ട് വാൽഡ് ഹൈം ഊതാൻറിന്റെ പിൻഗാമിയായി UN സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1988- Lockerbie bombing. Scotland ലെ Lockerbie നഗരത്തിൽ വെച്ച് പാൻ അമേരിക്കൻ വിമാനം തീവ്രവാദികൾ വെടിവച്ച് തകർത്ത് മുഴുവൻ യാത്രക്കാരെയും വധിച്ചു..

1995- ബേത്ലഹേമിന്റെ നിയന്ത്രണം പാലസ്തീൻ ഏറ്റെടുത്തു…

2012… Gannam Style Dance … One million viewvers പരിധി കടന്ന ആദ്യ you tube ഇനമായി..

ജനനം

1804- ബഞ്ചമിൻ ഡിസ്രയേലി – മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയും നോവലിസ്റ്റും. രാഷ്ട്രീയ നോവലുകൾ എഴുതി..

1930- കെ. പുരുഷോത്തമൻ – മുൻ ഉദുമ MLA , CPI (M) നേതാവ്..

1932- യു. ആർ. അനന്ത മൂർത്തി – കന്നഡ സാഹിത്യകാരൻ.. MG യുനിസിറ്റി മുൻ വി.സി.. 1994 ൽ ജ്ഞാന പീഠം നേടി

1954- ക്രിസ് എവർട്ട് ലോയ്ഡ് – ഒരു കാലത്ത് വനിത’ ടെന്നിസിലെ ലോക ഒന്നാം നമ്പർ താരം

1959- കൃഷ്ണമാചാരി ശ്രീകാന്ത് – ക്രിക്കറ്റ് താരം.. ഏറെക്കാലം ഇന്ത്യൻ ഓപ്പണർ, മുൻ ക്യാപ്റ്റൻ

1959- ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന ഫ്ലോജോ.. യു.എസ് ഒളിമ്പ്യൻ അത്ലറ്റ്.’

1963- ഗോവിന്ദ – ഹിന്ദി നടൻ

1972- ജഗ് മോഹൻ റെഡ്ഡി.. ആന്ധ്രയിലെ YSR കോൺഗ്രസ് നേതാവ്..

1989- തമന്ന ഭാട്ടിയ – തമിഴ് നടി

ചരമം

1968- സോഹൻ സിങ് ഭക് ന,, ഗദാർ പാർട്ടിയുടെ സ്ഥാപക നേതാവ്..

1976- വിജയ് കുമാർ പട്ടൗഡി – ഗണിത ശാസ്ത്രത്തിലെ ടോപ്പോളജിക്ക് ധാരാളം സംഭാവന നൽകിയ ഭാരതീയ ഗണിതജ്ഞൻ..

2003- ജി.വി.അയ്യർ – തമിഴ് നാട്ടിൽ തനിച്ച് കർണാടകയിൽ താമസമായി.. കന്നഡ ഭീഷ്മർ എന്നറിയപ്പെടുന്ന ചലച്ചിത്ര പ്രതിഭ. സംസ്കൃത ചലച്ചിത്രങ്ങളായ ആദിശങ്കരാചാര്യ, ശ്രീമത് ഭഗവത് ഗീത എന്നിവ നിർമിച്ചു..

2003- ഇ.പി. ഈപ്പൻ – മുൻ MLA.. PSP നേതാവ്.

2011 – പി.കെ (പത്മനാഭ കൃഷ്ണ ഗോപാല ) അയ്യങ്കാർ – ഭൗതിക ശാസ്ത്രജ്ഞൻ, മലയാളി.. BARC ചെയർമാൻ, ആണവോർജ കമ്മിഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

2014- മാധവി സർ ദേശായി – കൊങ്കിണി സാഹിത്യകാരി.. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: