ആനന്ദ തീർത്ഥസമാധിദിനാചരണം സംഘടിപ്പിച്ചു

പയ്യന്നൂർ:ജാതിനശീകരണത്തിന്റെ പ്രധാനഘടകം വിദ്യാഭ്യാസം മാത്രമാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യ പരിഷ്കർത്താവായിരിന്നു സ്വാമി ആനന്ദതീർത്ഥരെന്ന് സുനിൽ പി. ഇളയിടം. പയ്യന്നൂർ ശ്രീനാരായണവിദ്യാലയത്തിൽ സംഘടിപ്പിച്ച സ്വാമിജിയുടെ മുപ്പത്തിയാറാം സമാധിദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാമിജി പകർന്നു തന്ന മൂല്യങ്ങൾ എല്ലാ തലത്തിലും എത്തിച്ചേരണമെന്ന് ഉത്ഘാടനപ്രസംഗത്തിൽ മുൻ ഐ.എസ്.ആർ.ഒ ബാഗ്ലൂർ ഡയരക്ടർപി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ ട്രസ്റ്റ് പ്രസിഡണ്ട് വസുമിത്രൻ എഞ്ചിനീയർ അധ്യക്ഷത വഹിച്ചു
മുൻ ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. എ.വത്സലൻ, ശിവഗിരി മഠത്തിലെ സുരേഷാനന്ദ സ്വാമി എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.പി ദാമോദരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ചിത്രകാരി പിലാത്തറ സ്വദേശി കെ. ഇ. ഇന്ദിരാഭായി ചിത്രീകരിച്ച സ്വാമിജിയുടെ മ്യൂറൽ പെയിന്റിംഗ് ആശ്രമത്തിനു വേണ്ടി ട്രസ്റ്റ് പ്രസിഡന്റ് വസുമിത്രൻ എഞ്ചിനീയർ ഏറ്റുവാങ്ങി. ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക പൂജയും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.