വീട്ടിൽ കയറി അക്രമം; മൂന്ന് പേർക്കെതിരെ കേസ്

കണ്ണൂർ .സാമ്പത്തിക ഇടപാടിനെ ചൊല്ലി വീട്ടിൽ അക്രമം നടത്തിയ മൂന്ന് പേർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് പരാതിയിൽ കേസെടുത്തു. കണ്ണൂർ താഴെചൊവ്വ സ്വദേശി മുഹമ്മദ് ഹിബിൻ്റെ പരാതിയിലാണ് നവാസ്, അലി,സുബൈദ എന്നിവർക്കെതിരെ കേസെടുത്തത്.സ്വകാര്യ ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരനായ പരാതിക്കാരനെ ഇക്കഴിഞ്ഞ 19 ന് രാത്രി എട്ട് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം മർദ്ദിക്കുകയും പരാതിക്കാരൻ്റെ മാതാവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.ജോലി ചെയ്യുന്ന ചോള മണ്ഡല ഫൈനാൻസിൽ നിന്നും പ്രതികൾ ലോൺ എടുത്തിരുന്നു ലോൺ ക്ലോസ് ചെയ്യാനായി 2,12,000 രൂപ കൈപറ്റിയ ശേഷം ലോൺ അടച്ചു തീർക്കാത്ത വിരോധത്തിലായിരുന്നു പരാതിക്കാരൻ്റെ വീട്ടിലെത്തി പ്രതികൾഅക്രമം നടത്തിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.