ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണം

0

പയ്യന്നൂർ.സൈക്കിൾ വർക്ക് ഷോപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്ന് കണ്ണൂർ – കാസർഗോഡ് ജില്ല സൈക്കിൾ വർക്ക് ഷോപ്പ് ഓണേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന യോഗത്തിൽ കെ. ബാലകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. ഏ.വി.ശ്രീധരൻ, കെ.ദേവദത്ത് പ്രഭു ,എം. സതീഷ് ബാബു ,കെ.പി സോമൻ, യൂസഫ് പിലാത്തറ എന്നിവർ സം സാരിച്ചു .ചടങ്ങിൽ വെച്ച് സൈക്കിൾ റിപ്പയർ വ്യാപാര രംഗത്ത് 60 വർഷകാലത്തോളമായി പ്രവർത്തിച്ചു വരുന്ന കെ.ബാലകൃഷ്ണനെ ആദരിച്ചു.
ഭാരവാഹികളായി
പ്രസിഡണ്ട്- റഷീദ് പടന്ന,
സെക്രട്ടറി- സോമൻ
കെ.പി.
ട്രഷറർ- എം സതീഷ് ബാബു എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d