ഇരയുടെ പിതാവിനെ മർദ്ദിച്ച പോക്സോ കേസ് പ്രതിക്കെതിരെ കേസ്

വെള്ളരിക്കുണ്ട്.വി ചാരണക്കിടെപോക്സോ കേസിലെ പ്രതി ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തി മർദ്ദിച്ചു.പരാതിയിൽ പോലീസ് കേസെടുത്തു. ബളാൽ അരിങ്കല്ല് സ്വദേശി കരുണാകരനെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 19 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാൾ ഇരയുടെ പിതാവിനെ പിൻതുടർന്നെത്തി തള്ളിയിട്ട് നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ഇനിയും പീഡിപ്പിക്കുമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.