യുവാവിനെ ആക്രമിച്ച രണ്ടു പേർക്കെതിരെ കേസ്

0

കാഞ്ഞങ്ങാട്. കഞ്ചാവ് വിൽപന ചെയ്യുന്നത് ചോർത്തിക്കൊടുത്തുവെന്ന വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി ഇരുമ്പ് കട്ട കൊണ്ട് തലക്കടിച്ച രണ്ടു പേർക്കെതിരെ നരഹത്യാശ്രമത്തിന് ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ഹൊസ്ദുർഗ് ബല്ലാകടപ്പുറത്തെ മുഹമ്മദ് ഷാഫിയുടെ മകൻ ആബിദിൻ്റെ (24) പ രാതിയിലാണ് പ്രദേശവാസികളായസക്കറിയ, മുബഷീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 3.15 ഓടെ കുശാൽനഗർ നിത്യാനന്ദ പോളിടെക്നിക്കിന് സമീപം വെച്ചാണ് യുവാവിനെ കൈകൊണ്ട് അടിച്ചും ഇരുമ്പ് കട്ടക്കൊണ്ട് മർദ്ദിച്ചും പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ആബിദ് ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d