കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച 30 പേർക്കെതിരെ കേസ്

0

പഴയങ്ങാടി: സർക്കാർ നേതൃത്വത്തിൽ ആരംഭിച്ച നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ മുപ്പതോളം ഡിവൈ.എഫ്.ഐ.പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.
കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്കഴിഞ്ഞ് മാടായി പാറയിൽ നിന്നും തളിപ്പറമ്പ്
മണ്ഡലത്തിലെ പരിപാടികൾക്ക് പോകും വഴി എരിപുരം വൈദ്യുതി ഓഫീസിന് സമീപം വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന്
നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലാണ് 30 പേർക്കെതിരെ വധശ്രമത്തിന് പഴയങ്ങാടി പോലീസ് കേസെടുത്തത്.
ഡിവൈഎഫ്.ഐ.പ്രവർത്തകരായ അമൽ ബാബു, 
സുജിത്ത്, സിബി, റമീസ്, അനുവിന്ദ്,
ജിതിൻ , വിഷ്ണു, സതീഷ് , അരുൺ കണ്ണൻ, അനുരാഗ് , ഷുക്കൂർ അഹമ്മദ് ,
അർജ്ജുൻ , അർഷിത് തുടങ്ങി കണ്ടാലറിയാവുന്ന മുപ്പതോളം ഡി വൈ എഫ് ഐ
പ്രവർത്തകർക്കെതിരെ യാണ് കേസെടുത്തത്. ക്രിമിനൽ ഗൂഡാലോചന, അന്യായമായി സംഘം ചേരൽ നടത്തി  പ്രതിഷേധിച്ച 
പ്രവർത്തകരെ കൊല്ലണമെന്ന ഉദ്യേശത്തേടെ അക്രമിച്ചതിനാണ് വധശ്രമത്തിനും ഗൂഡാലോചനയ്ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.അതേസമയം
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കരിങ്കൊടി കാണിച്ച സംഭവത്തിൽ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കേൺഗ്രസ് പ്രവർത്തകരായ മഹിതമോഹൻ . സുധീഷ്
 വെള്ളച്ചാൽ, രാഹുൽ പുത്തൻപുരയിൽ, സായി ശരൺ , സാബു , മിഥുൻ എന്നി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേയും പഴയങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്.
ഡി വൈ എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ
യൂത്ത് കോൺഗ്രസ് ജില്ലാ സിക്രട്ടറി
സുധീഷ്‌വെള്ളച്ചാലിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ തിവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമത്തിൽ പ്രതിഷേധിച്ച് യു. ഡി എഫ് കല്യാശരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പഴയങ്ങാടിയിൽ പ്രതിഷേധ പ്രകടനവും
പൊതുയോഗവും നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d