മാട്ടൂലിൽ
KSEB സബ്സ്റ്റേഷൻ അനുവദിക്കുക; വൈദ്യുതി വകുപ്പ് മന്ത്രിക്ക്, എസ്.ഡി.പി.ഐ നിവേദനം നൽകി.

പഴയങ്ങാടി:-
മാട്ടൂലിൽ കെ.എസ്.ഇ.ബിക്ക് സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്,
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി: കെ. കൃഷ്ണൻകുട്ടിക്ക് എസ്.ഡി.പി.ഐ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി.
പതിറ്റാണ്ടുകളായി മാട്ടൂൽ ജനത ഏറെ ദുരിതമനുഭവിക്കുന്ന വിഷയമാണ് വൈദ്യുതി- വോൾട്ടേജ് ക്ഷാമം, വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി,
മാട്ടൂലിൽ കെ.എസ്.ഇ.ബി ക്ക് സബ്സ്റ്റേഷൻ അനുവദിക്കണമെന്നാണ്
നിവേദനത്തിലൂടെ എസ്.ഡി.പി.ഐ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി മന്ത്രിയോട് ആവശ്യപ്പെട്ടത്.
വൈദ്യുതിയുമായി ബന്ധപ്പെട്ട് മാട്ടൂൽ ജനത, കാലങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ട് ബന്ധപ്പെട്ട അധികാരികളെയും, വകുപ്പിനെയും കണ്ട് സമയാസമയങ്ങളിൽ ബോധ്യപ്പെടുത്തിയതും നിവേദനത്തിൽ സൂചിപ്പിച്ചു.
മാട്ടൂലിന് ഒരു സബ്സ്റ്റേഷൻ
അനുവദിക്കപ്പെട്ടാൽ മാട്ടൂലിന്റെയും, സമീപ പഞ്ചായത്തുകളുടെയും കാലങ്ങളായുള്ള വൈദ്യുതി വോൾട്ടേജ് ക്ഷാമം ശാശ്വതമായി പരിഹരിക്കപ്പെടും.
മാട്ടൂൽ നിവാസികൾക്ക് വേണ്ടി എസ്.ഡി.പി.ഐ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ്: മുഹമ്മദ് അറഫ്. ബി ആണ്
നിവേദനം സമർപ്പിച്ചത്. ഇന്നലെ പഴയങ്ങാടിയിൽ വെച്ച് നടന്ന കല്യാശ്ശേരി മണ്ഡലം തല നവ കേരള സദസ്സ് പ്രോഗ്രാമിലാണ് നിവേദനം നൽകിയത്.