സാമൂഹ്യ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു

കണ്ണൂർ :പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് ഒന്നാം വർഷ എം എസ് ഡബ്ല്യൂ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഇടം 2023 സാമൂഹ്യ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കുണ്ടേരി സെന്റ് മാർട്ടിൻ ഡിപ്പോറസ് ദേവാലയത്തിൽ വെച്ച് നടന്നു. സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി ശ്രീമതി സിസിലി ജോസഫിന്റെ അധ്യക്ഷതയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി ഉദ്ഘാടനം ചെയ്തു. ശ്രീ അഷ്‌റഫ് പാലശ്ശേരി, റവ. ഫാ. മനു ജോസഫ്, ശ്രീ പ്രശാന്ത് സി, ശ്രീ ഫിനോ വർഗീസ്, ശ്രീ മാർട്ടിൻ, ശ്രീ മാർട്ടിൻ, ശ്രീ ജോർജ് ആപ്ലിയിൽ, ശ്രീമതി ജയ്‌മോൾ ആന്റണി, ശ്രീമതി ഷാനിബ കെ എസ്, ശ്രീമതി രഘന രഘുനാഥ് എന്നിവർ സംസാരിച്ചു.