സാഹിത്യ സദസ്സ്

എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ നാൽപ്പത്തി ഒമ്പതാമത് പ്രതിമാസ പരിപാടിയിൽ കഥാകൃത്ത് എം.വി ഷാജി ‘കഥയുടെ ജീവചരിത്രം’ എന്ന വിഷയം അവതരിപ്പിച്ചു. സതീശൻ മോറായി അധ്യക്ഷത വഹിച്ചു. അംബുജം കടമ്പൂര്, മോഹനൻ കാടാച്ചിറ, ദാവൂദ് പാനൂർ, ജസീൽ കുറ്റിക്കകം സംസാരിച്ചു. സുഗീത കോയ്യോട്, എം.കെ മറിയു, യു.പി പ്രകാശൻ, പി ജസീല എന്നിവർ കഥ വായിച്ചു. ടി.കെ.ഡി മുഴപ്പിലങ്ങാട്, ഷാഫി ചെറുമാവിലായി, രവീന്ദ്രൻ കിഴുന്ന തുടങ്ങിയവർ സംബന്ധിച്ചു. എം.കെ അബൂബക്കർ സ്വാഗതം പറഞ്ഞു.