കാനത്തൂർ ക്ഷേത്രത്തിൽ സാംസ്കാരികസദസ്സ്

പള്ളിക്കുന്ന് : കാനത്തൂർ മഹാവിഷ്ണുക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരികസദസ്സ് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പരിപാലന കമ്മിറ്റി പ്രസിഡന്റ് കെ. ചന്ദ്രഭാനു അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി. നന്ദകുമാർ, സെക്രട്ടറി കെ.സി. ശ്രീജിത്ത്, ദേവസ്വം ബോർഡ് അംഗം സതീശൻ തില്ലങ്കേരി, സംഗീതസംവിധായകൻ രതീഷ് പല്ലവി, കൗൺസിലർ എ. കുഞ്ഞമ്പു എന്നിവരും പങ്കെടുത്തു. ക്ഷേത്ര വെബ്സൈറ്റ് ലോഞ്ചിങ് ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ. ജയകൃഷ്ണൻ നിർവഹിച്ചു.
വിവിധ മേഖലയിൽ മികവ് തെളിയിച്ചവർക്കുള്ള ആദരസമർപ്പണം എക്സിക്യുട്ടീവ് ഓഫീസർ സി.പി. ബീന നിർവഹിച്ചു. ക്ഷേത്രത്തിന്റെ ആദ്യകാല ഭാരവാഹികളായി പ്രവർത്തിച്ച് മൺമറഞ്ഞുപോയവരെ അനുസ്മരിച്ചു. കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. പ്രസാദ്, പവിത്രൻ പള്ളിക്കുന്നോൻ, എം.ടി. ലീലാകൃഷ്ണൻ, സി. ഉണ്ണികൃഷ്ണൻ, കെ.എം. ശശിധരൻ, കെ. പ്രഭാകരൻ, സി.ടി. രാജീവ്, ടി. രാജീവ് എന്നിവർ സംസാരിച്ചു. 21 മുതൽ 23 വരെ ഏകാദശി ഉത്സവവും 24-ന് ദ്വാദശി വാരണവും നടക്കും